Map Graph

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം

കൊല്ലം ജില്ലയിലെ ക്ഷേത്രം

കേരളത്തിൽ കൊല്ലം ജില്ലയിലെ കളക്ടറേറ്റിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് അമ്മച്ചിവീട് മൂർത്തി ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയായ ബഗ്ലാമുഖി ദേവിയാണ്. പരാശക്തിയുടെ പത്തുഭാവങ്ങളായ ദശമഹാവിദ്യകളിൽ ഒന്നാണ് ഉഗ്രമൂർത്തിയായ ബഗ്ളാമുഖി. ഈ ക്ഷേത്രത്തിൽ എല്ലാ ജാതിമതസ്ഥർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. കിഴക്കോട്ടാണ് ദർശനം. ധാരാളം മത്സ്യം ലഭിക്കാനായി ക്ഷേത്രത്തിൽ നിന്നും കൊടി കൊണ്ടുപോയി മത്സ്യബന്ധന വള്ളങ്ങളിലും മറ്റും കെട്ടുന്ന പതിവുണ്ട്. അമ്മച്ചിവീട് ക്ഷേത്രത്തിൽ എല്ലാവർഷവും ധനു മാസത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഗുരുതി ഉത്സവം നടക്കാറുണ്ട്.

Read article